video
play-sharp-fill
അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷം വിവാഹം..! ദുബായിൽ നിന്ന് തിരിച്ചെത്തിയതോടെ ജീവിതം മാറി..!  ഭർത്താവ് പങ്കാളി കൈമാറ്റ സംഘത്തിലെ അം​ഗമെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷം; മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചത് കരഞ്ഞും ഭീഷണിപ്പെടുത്തിയും; കോട്ടയത്തെ യുവതിയുടെ കൊലപാതത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷം വിവാഹം..! ദുബായിൽ നിന്ന് തിരിച്ചെത്തിയതോടെ ജീവിതം മാറി..! ഭർത്താവ് പങ്കാളി കൈമാറ്റ സംഘത്തിലെ അം​ഗമെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷം; മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചത് കരഞ്ഞും ഭീഷണിപ്പെടുത്തിയും; കോട്ടയത്തെ യുവതിയുടെ കൊലപാതത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് മാലത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട യുവതി കേരളത്തെ നടുക്കിയ പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരി. സ്വന്തം ഭർത്താവ് തന്നെ മറ്റ് പുരുഷന്മാരുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുന്നു എന്ന യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നമ്മൾ കേട്ടത് . 2022 ജനുവരിയിലാണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെ വലിയൊരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു അന്ന് കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കൾ എന്ന വ്യാജേന വീടുകളിൽ ഒരുമിച്ച്​ കൂടി പങ്കാളികളെ പരസ്​പരം പങ്കുവെക്കുന്ന രീതിയായിരുന്നു​ ഈ സംഘങ്ങൾക്കുള്ളത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട യുവതി അന്ന് പൊലീസിന് നൽകിയ മൊഴി ഭയാനകമായിരുന്നു. സ്വന്തം ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭർത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ 14-നവമാധ്യമ കൂട്ടായ്മകൾ കണ്ടെത്തിയിരുന്നു.

യുവതിയുടെ ഭർത്താവിന്റെ ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവ പരിശോധിച്ചപ്പോൾ പല വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഗൾഫിൽ വൈഫ് സ്വാപ്പിങ്ങിന്റെ വലിയ മാഫിയ തന്നെയുണ്ടെന്ന സൂചനകളും അന്ന് പൊലീസിന് ലഭിച്ചിരുന്നു.

ഒരിക്കൽ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാൻ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരിക്കൽ അബദ്ധത്തിൽ കെണിയിൽ പെട്ടാൽ പിന്നീട് സംഘത്തിൽ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട യുവതി അന്ന് പൊലീസിനോട് പറഞ്ഞത്. ഇവരുടെ ഭർത്താവ് നിരവധി അശ്ലീല കൂട്ടായ്മകളിൽ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് പങ്കാളി കൈമാറ്റ സംഘത്തിലേക്ക് വലിച്ചിഴച്ചത്. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരൽ. ആലപ്പുഴയിൽ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയായിരുന്നു 2022ൽ യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു യുവതിയുടെ വിവാഹം. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നും അന്ന് യുവതി പറഞ്ഞിരുന്നു. കുടുംബത്തെ ഓർത്ത് ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നുവെന്നും അന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞതോടെയാണ് യുവതിയുടെ ജീവിതം മാറിമറിഞ്ഞത്. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി.

പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.

രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതി നവ്‍കിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുത്തിരുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

Tags :