ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ വ്യാജപ്രചാരണം ; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം : ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.