video
play-sharp-fill

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു

Spread the love

സ്വന്തം ലേഖിക

തൃശ്ശൂർ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. തൃശ്ശൂരിലെ മാളയിലാണ് സംഭവം. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടന്ന പരമേശ്വരനെ ഭാര്യ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു.