
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തി; ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കണ്ടതോടെ പ്രകോപിതയായി; കോടതി മുറിയില്‍ കയറി തല്ലി ഭാര്യ
സ്വന്തം ലേഖിക
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയില്‍ വച്ച് ഭാര്യയുടെ മര്‍ദ്ദനം.
കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയില്‍ എത്തിയത്. ഈ സമയം കോടതിയില്‍ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച് കണ്ടു.
ഇതില്‍ പ്രകോപിതയായ അവര്‍ കോടതി ഓഫീസ് മുറിയില്‍ കയറി ഭര്‍ത്താവിനെ തല്ലുകയായിരുന്നു.
ഇന്ന് കോടതി നടപടി ആരംഭിച്ച് മിനിട്ടുകള്‍ക്കകമായിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കോടതി നടപടികള്‍ തടസപ്പെട്ടു.
തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭര്‍ത്താവ് കുടപ്പനക്കുന്ന് സ്വദേശിയാണ്.
Third Eye News Live
0