
സ്വന്തം ലേഖിക
പരിയാരം: ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺ മക്കളെയും ഉപേക്ഷിച്ച് വീട്ടിൽ കത്തെഴുതി വെച്ച് യുവതി നാടുവിട്ടു. കടന്ന പള്ളി കിഴക്കെ ന സ്വദേശിനിയായ 36 വയസുകാരിയാണ് നാടുവിട്ടത്. വെള്ളിയാഴ്‌ച്ച ഉച്ചയ് ക്ക് 12 മണിയോടെ ചന്ത പുരയിലെ തയ്യൽ കടയിലേക്ക് പോയി വരാമെന്ന് വീട്ടിൽ പറഞ്ഞ ശേഷം ഇവർ സ്ഥലം വിടുകയായിരുന്നു.
15, ആറ് വയസുള്ള രണ്ടു പെൺമക്കളെ ഉപേക്ഷിച്ചാണ് യുവതി വീട്ടിൽ നിന്നും സ്ഥലം വിട്ടത്. നേരം വൈകിയിട്ടും യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് താൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നുവെന്ന് എഴുതി വെച്ച കത്ത് കിട്ടിയത്. ബന്ധുഗൃഹങ്ങളിലും മറ്റും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് പൊലിസീൽ പരാതി നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുത്ത പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് നൽകുന്ന വിവരം.







