ഭാര്യയ്ക്ക് തടിവയ്ക്കുന്നു; വിവാഹ​മോചനം തേടി ഭർത്താവ് കോടതിയിൽ

Spread the love

ലഖ്‌നൗ: ഭാര്യയ്ക്ക് തടിവെക്കുന്നുവെന്ന കാരണം പറഞ്ഞ് വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ. സല്‍മാന്‍ എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.മീററ്റിലാണ് വിചിത്ര സംഭവം.

video
play-sharp-fill

ഭർത്താവ് കോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നസ്മ പൊലീസിനെ സമീപിച്ചു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു.

ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്‍മാന്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group