video
play-sharp-fill

പതിനാലുലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫി; പുലിവാല് പിടിച്ച്  പൊലീസ് ഉദ്യോ​ഗസ്ഥൻ; ഒടുവിൽ സ്ഥലംമാറ്റം

പതിനാലുലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫി; പുലിവാല് പിടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ; ഒടുവിൽ സ്ഥലംമാറ്റം

Spread the love

സ്വന്തം ലേഖകൻ

ലഖ്‌നൗ: 14 ലക്ഷം രൂപ വിലമതിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്ത് പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയ്ക്കെതിരെയാണ് നടപടി. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം.

സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകൾക്കിടയിലിരുന്ന്‌ സെൽഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോ​​ഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെൽഫിയാണ് നിലവിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.