കോവിഡിന് ശേഷം ഡിസീസ് x എന്ന മഹാമാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Spread the love

സ്വന്തം ലേഖകൻ

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.

ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നല്‍കിയത്. കൊവിഡിനേക്കാള്‍ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തല്‍.

2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികള്‍ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതില്‍ കൊവിഡ്-19, എബോള, മാര്‍ബര്‍ഗ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ്പ, സിക്ക എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ഉള്‍പ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒപ്പം സോമ്ബി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.