Spread the love

പാലക്കാട് :  സ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം,  ഒരാൾ മരിച്ചു. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40)  കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ പശുവിനെ മേയ്ക്കാൻ കാട്ടില്‍ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണം  കാടിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം

video
play-sharp-fill

പിറ്റേന്ന് രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും വനം വകുപ്പും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രണ്ടു മാസങ്ങള്‍ക്കു മുൻപും കാട്ടാന ആക്രമണത്തില്‍ ഈ മേഖലയില്‍ തന്നെ ഒരു വയോധികൻ കൊല്ലപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group