വൈകീട്ട് ചായയുടെ കൂടെ കഴിക്കാൻ ഇനി ഗോതമ്പുപൊടി വെച്ചും വട ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വൈകിട്ട് ചായയുടെ കൂടെ കഴിക്കാൻ രുചികരമായ ഗോതമ്പ് വട തയ്യാറാക്കിയാലോ? അതും വളരെ എളുപ്പത്തില്‍ തന്നെ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

സവാള – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 3-4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്‌
തൈര് – അരകപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
ബേക്കിംഗ് സോഡാ – കാല്‍ ടീസ്പൂണ്‍
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാത്രത്തിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് തൈര് ഒഴിച്ച്‌ ഇളക്കി, ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച്‌ അധികം അയഞ്ഞതല്ലാത്ത പരുവത്തില്‍ കുഴച്ച്‌ എടുക്കാം. ഇനി ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി മാവില്‍ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ ആകൃതിയില്‍ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.