video
play-sharp-fill

വാട്ട്സാപ്പ് വീണ്ടും പരിഷ്‌കരിച്ചു ; അയച്ച സന്ദേശം താനെ മായുന്ന ഡിസപ്പിയറിങ്ങ് മെസേജ് അവതരിപ്പിച്ചു.

വാട്ട്സാപ്പ് വീണ്ടും പരിഷ്‌കരിച്ചു ; അയച്ച സന്ദേശം താനെ മായുന്ന ഡിസപ്പിയറിങ്ങ് മെസേജ് അവതരിപ്പിച്ചു.

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി : വാട്‌സാപ്പിലെ ‘ഡിലീറ്റ് ഫോർ എവരി വൺ’ എന്ന ഓപ്ഷൻ പരിഷ്‌കരിക്കുന്നു. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ രണ്ട് സമയപരിധിയാണ് ഇനി മുതൽ തിരഞ്ഞെടുക്കാനുണ്ടാകുക. ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവിൽ സമാനമായ സംവിധാനമുണ്ട്. നിലവിൽ വാട്‌സാപ്പിൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷനിൽ മായ്ച്ചാൽ മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റിൽ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകൾ വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഏഴ് മിനിറ്റിനുള്ളിൽ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. പിന്നീട് പരിധി ഒരു മണിക്കൂറിലധികം വർദ്ധിപ്പിച്ചു. മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ നല്ലതാണെങ്കിലും ഡിലീറ്റ് ചെയ്തു എന്ന വിവരം അത് ലഭിക്കുന്ന ആൾ അറിയുമായിരുന്നു. ഇതും കൂടി ഒഴിവാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :