play-sharp-fill
പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ് ;കോണ്‍ടാക്‌ട് സിങ്കിങ്

പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ് ;കോണ്‍ടാക്‌ട് സിങ്കിങ്

 

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവർക്കായി വാട്സ്‌ആപ്പ് (whatsapp )പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവർക്കായി വാട്സ്‌ആപ്പ് (whatsapp )പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫീച്ചർ നിലവില്‍ പരീക്ഷണഘട്ടത്തില്‍ ആണെന്നും ഉപയോക്താക്കള്‍ക്ക് കോണ്ടാക്ടുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്നും കരുതുന്നു. ഈ പുതിയ ഫീച്ചർ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായി എന്നാണ് റിപ്പോർട്ട് .ഫീച്ചർ ഉടനെ തന്നെ സാധാരണ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്‌ട് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേർക്കാൻ കഴിയുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിലധികം വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചർ.ഓഫീസിലെയും മറ്റ് വ്യക്തിഗത കോണ്‍ടാക്റ്റുകളും പ്രത്യേകം സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. ഉപയോക്താക്കള്‍ കോണ്‍ടാക്‌ട് സിങ്കിങ് ഓഫ് ചെയ്താല്‍ പുതിയ വാട്സ്‌ആപ്പ് (WhatsApp ) അപ്ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷൻ ലഭ്യമാകും. ഇത് തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകള്‍ മാത്രം സിങ്ക് ചെയ്യാൻ സഹായിക്കും .മുഴുവൻ കോണ്‍ടാക്‌ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക് ചെയ്ത ഡിവൈസുകളില്‍ ലഭ്യമാകാൻ താല്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്ടാക്ടുകള്‍ ആണ്‍സിങ്ക് ചെയ്യാനും കഴിയും.