
പുതിയ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് ; ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാം ; സേവനം ആർക്കൊക്കെ ?
മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങൾ. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള ഫീച്ചറുകൾ കൊണ്ടു വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ പ്ലേ സ്‌റ്റോറിൽ ആൻഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്‌സ് ആപ്പ് ബീറ്റാ പുതിയ വേർഷനിലാണ് ഈ സൗകര്യമുണ്ടാകുക. ചില ഭാഗ്യശാലികളായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.
നിലവിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പങ്കുവയ്ക്കാൻ കഴിയുന്നത്.പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലേക്ക് 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു വോയ്‌സ് ക്ലിപ്പ് പോസ്റ്റ് ചെയ്യാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ട്‌സ്ആപ്പ് ചാറ്റിന് സമാനമായി ഇനി മുതൽ സ്റ്റാറ്റസ് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ എടുക്കുമ്പോൾ ഒരു മൈക്രോഫോൺ ഐക്കൺ ദൃശ്യമായിത്തുടങ്ങും. അതേ സമയം വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ നിങ്ങൾ ആർക്കൊക്കെ സെൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ഷെയർ ചെയ്യാനാകുക എന്നും റിപ്പോർട്ടിൽ പറയുന്നു.