സ്റ്റാറ്റസ് കണ്ടാല്‍ ഇനി പണം വരും: സ്റ്റാറ്റസിലൂടെ പണം വാരാനുള്ള ‘പരസ്യ’ ആലോചനയുമായി വാട്ട്സ്ആപ്പ്
സ്വന്തം ലേഖകന്‍
കൊച്ചി : വാട്ട്‌സ്ആപ്പ് ഗുണഭോക്താക്കള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റാറ്റസ്. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടാല്‍ ഗുണഭോക്താക്കള്‍ക്ക് പണം കിട്ടും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്ഥലത്ത് പരസ്യങ്ങളും ഇടുക എന്ന ആലോചനയുമായി ഫെയ്‌സ്ബുക്ക്.
വാട്ട്‌സ്ആപ്പിന് ഭാവിയില്‍ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസും, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലും ഇത്തരത്തിലുള്ള മാറ്റം ഫെയ്‌സ്ബുക്ക് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്ക് – ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്ട്സ്ആപ്പ് ഗുണഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ വച്ചായിരിക്കും ഏത് തരം പരസ്യം വേണമെന്ന് ട്രാക്ക് ചെയ്യപ്പെടുക എന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.
സ്റ്റാറ്റസില്‍ പരസ്യം ചെയ്യുമ്പോള്‍ വാട്ട്‌സ്ആപ്പും സ്റ്റാറ്റസിന്റെ ഉടമസ്ഥനും അതിലെ വരുമാനം പങ്കുവയ്ക്കുന്ന റവന്യൂമോഡലും ഫേസ്ബുക്ക് അവതരിപ്പിക്കും എന്നാണ് സൂചന.
വാട്ട്‌സാആപ്പ് സ്റ്റാറ്റസിന്റെ സ്ഥാനത്ത് പരസ്യങ്ങള്‍ ഇടാനുള്ള ഒരു നീക്കത്തിലേക്കാണ് ഫെയ്‌സ്്ബുക്ക് 2020 ല്‍ നീങ്ങുന്നത് എന്നതിന്‍
റെ സൂചനയാണ് പുതിയ വാര്‍ത്ത.
കഴിഞ്ഞ വര്‍ഷം തന്നെ ഫെയ്‌സ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സംയോജനം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു.
ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗാണ് ഇത് സംബന്ധിച്ച് അന്ന് സൂചനകള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിലും പങ്കുവയ്ക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു മാറ്റം വാട്ട്‌സ്ആപ്പ് ആപ്പില്‍ വന്നിരുന്നു.വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന് പകരം പരസ്യങ്ങള്‍ വന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാവുമെന്നത് വസ്തുതയാണ്.