വീഡിയോ കോളിൽ ഉപയോക്താക്കൾക്ക് ‘അവതാർ’ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
സ്വന്തം ലേഖകൻ
പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. വീഡിയോ കോളിൽ ഉപയോക്താക്കൾക്ക് അവതാർ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് പുതിയ ഫീച്ചർ. വീഡിയോ കോളിലാണ് പുത്തൻ അപ്ഡേഷൻ. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.
പുതിയ അപ്ഡേഷൻ വരുന്നതോടെ വാട്സ് ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അവരവരുടെ അവതാറിലേക്ക് മാറാം. ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഇത്തരത്തിലുള്ള മെമോജി ലഭ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും.
ഒരു അവതാർ നിർമിച്ചു കഴിഞ്ഞാൽ അത് ചാറ്റുകളിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യാവുന്ന തരത്തിൽ സ്റ്റിക്കറുകളായി ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ, ഐപാഡ് ഉപകരണങ്ങളിൽ മെമോജി പ്രവർത്തിക്കുന്നത് പോലെയാണ് ഇത്.
വാട്ട്‌സ്ആപ്പിൽ അവതാർ എങ്ങനെ, എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ മെറ്റ വെളിപ്പെടുത്തിയിട്ടില്ല. ബീറ്റാ ടെസ്റ്ററുകൾക്ക് പോലും ഈ ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ല.