
വാട്സ്ആപ്പ് ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും
സ്വന്തം ലേഖകൻ
കൊച്ചി : വാട്സ്ആപ്പിലൂടെ ഇസ്രായേല്‍ ക സനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ ഡല്‍ഹിയിലെ മലയാളി ഗവേഷകനെയും ലക്ഷ്യമിട്ടു. മലപ്പുറം കാളികാവ് സ്വദേശിയായ ഡല്‍ഹിയില്‍ സെന്റർ ഫോര്‍ ദ സ്റ്റഡീസ് ഒാഫ് ഡെവലപിങ് സൊസൈറ്റീസില്‍ (സി.എസ്.ഡി.എസ്) ഗവേഷകനുമായ അജ്മല്‍ ഖാനാണ് അമേരിക്കന്‍ കോടതിയില്‍ വാട്സ്ആപ്പ് സമര്‍പ്പിച്ച ഇസ്രായേല്‍ കമ്പനിയുടെ സൈബര്‍ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിലുള്ളത്. അജ്മലിന് പുറമേ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകർ, അഭിഭാഷകർ, മാധ്യമ പ്രവര്‍ത്തകർ തുടങ്ങി 22പേരുടെ വിവരങ്ങളും പുറത്തുവന്നു.
ഒക്ടോബര്‍ മൂന്നിന് കാനഡയിലെ ടൊറന്റോ സിറ്റിസണ്‍ ലാബില്‍നിന്ന് ചാരപ്പണിയുടെ ആദ്യ വിവരം ലഭിക്കുന്നതെന്ന് അജ്മല്‍ ഖാന് പറഞ്ഞു. സിറ്റിസണ്‍ ലാബിലെ സീനിയര്‍ റിസര്‍ച്ചര്‍ ജോണ്‍ സ്കോട്ട് റെയ്ല്ട്ടണ് വാട്സ്ആപ്പിലൂടെയാണ് വിവരമറിയിച്ചത്. ഈ വര്‍ഷമാദ്യം ഒരു ഡിജിറ്റല്‍ അപകടം താങ്കള്‍ക്ക് നേരിട്ടിട്ടുണ്ടെന്നും തങ്ങള്‍ അതു കണ്ടുപിടിച്ചിട്ടുണ്ടെന്നും ജോണ്‍ അറിയിച്ചു. ഒരു അപരിചിതന് താങ്കളുടെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു മെസേജ് അയച്ചിട്ടുണ്ടെന്നും അതു താങ്കളെ സംശയത്തിന്റെ മുനയിലാക്കിയിരുക്കയാണെന്നും ജോണ്‍ സ്കോട്ട് അജ്മലിനോട് പറഞ്ഞു. അതിഗുരുതരമായ ഈ ഡിജിറ്റല്‍ ഭീഷണിയെ കുറിച്ച് സംസാരിക്കാന്‍ നേരില്‍ വിളിക്കാന്‍ പറഞ്ഞ് നമ്പറും വിളിക്കേണ്ട സമയവും ജോണ്‍ സ്കോട്ട് നല്കി. തങ്ങളുടെ വെബ്സൈറ്റായ citizenslab.ca നോക്കിയാല്‍ വിവരങ്ങള്‍ അറിയാമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ ചെയ്യണമെന്നും പറഞ്ഞ് മെയില്‍ ഐഡിയും അയച്ചു.
വിഷയം ഗൗരവമുള്ളതാണെങ്കിലും അപരിചിത നമ്പറുകളില്‍നിന്ന് വരാറുള്ള അനാവശ്യ സന്ദേശമായിരിക്കുമെന്ന് കരുതി അത് അവഗണിച്ചെന്ന് അജ്മല്‍ പറഞ്ഞു. കഴിഞ്ഞ മാസാവസാനം ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ടില്‍നിന്ന് അജ്മലിന് വ്യക്തിപരമായ മറ്റൊരു സന്ദേശം വന്നു. മേയ് മാസത്തില്‍ തങ്ങളുടെ വാട്സ്ആപ് വീഡിയോ കാള്‍ ദുരുപയോഗം ചെയ്ത് മൊ ബൈലുകളില് ആക്രമണശ്രമം നടന്നെന്ന് സിറ്റിസണ്‍ ലാബ് കൈമാറിയ വിവരം വാട്സ്ആപ്പ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും പുതിയ വാട്സ്ആപ്പ് വേര്‍ഷന്‍ ഉപയോഗിക്കാനും സുരക്ഷക്കായി നിരന്തരം അയക്കുന്ന അപ്ഡേറ്റുകള് അപ്പപ്പോള്‍ മൊബൈലില്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദലിതുകള്‍ക്കും മുസ്ലിംകള്ക്കും വേണ്ടി നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് തന്നെയും ചാരപ്പണിക്ക് ഇരയാക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇതിനെതിരെ നിയമ നടപടി എടുക്കുമെന്നും അജ്മല്‍ പറഞ്ഞു.