video
play-sharp-fill

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട; “മെസെജ് യുവര്‍സെല്‍ഫ്” ഫീച്ചര്‍ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.!

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട; “മെസെജ് യുവര്‍സെല്‍ഫ്” ഫീച്ചര്‍ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.!

Spread the love

സ്വന്തം ലേഖകൻ

ദില്ലി: മെസെജ് യുവര്‍സെല്‍ഫ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.
ഈ ഫീച്ചര്‍ ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളില്‍ തന്നെ സ്വയം പങ്കിടാന്‍ കഴിയും.

കുറിപ്പുകള്‍ അയച്ചിടാനും റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും.
ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് വാട്ട്സാപ്പിലെ മെസേജ് യുവര്‍സെഫ് ഫീച്ചര്‍ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളില്‍ ഈ ഫീച്ചര്‍ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു ദിവസങ്ങള്‍ കാത്തിരുന്നാലേ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും പരീക്ഷിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.

അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ് തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക, കോണ്‍ടാക്റ്റുകളില്‍ നിന്ന് സ്വന്തം നമ്ബര്‍ നിങ്ങള്‍ക്ക് തന്നെ കാണാന്‍ കഴിയും. അവസാനമായി, നിങ്ങളുടെ നമ്ബര്‍ തിരഞ്ഞെടുത്ത് മെസെജയയ്ക്കുന്നത് ആരംഭിക്കുക. ഈ സവിശേഷത ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് സ്വയം കുറിപ്പുകള്‍ പങ്കിടാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളില്‍ നിന്ന് ഒരു മെസെജോ മള്‍ട്ടിമീഡിയ ഫയലോ കൈമാറാനും കഴിയും.

നിങ്ങള്‍ക്ക് വാട്ട്‌സ്‌ആപ്പില്‍ വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഫോട്ടോകള്‍ ക്ലിക്കുചെയ്‌ത് അവ നിങ്ങള്‍ക്കായി ഷെയറ്‍ ചെയ്യാനും കഴിയും. ഇമേജ് ബ്ലര്‍ ചെയ്യാനുളള ഓപ്ഷന്‍ അടുത്തിടെയാണ് വാട്ട്സാപ്പ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായി ഷോപ്പിങ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറും പുറത്തിറക്കിയത്.