
സ്വന്തം ലേഖകൻ
ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.
പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാൻ വാട്സ്‌ആപ്പ് തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. മുൻവര്‍ഷങ്ങളിലും ചില ഫോണുകളില്‍ നിന്ന് വാട്സ് ആപ് ഒഴിവാക്കിയിരുന്നു.
ഇതുപ്രകാരം ആൻഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്സ്‌ആപ് ഉപയോഗിക്കാൻ കഴിയില്ല. ഐഫോണ്‍ 5, 5സി മുതല്‍ താഴോട്ടുള്ള ഐഫോണുകളിലും വാട്സ്‌ആപ് പ്രവര്‍ത്തനരഹിതമാകും.
സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്സ് ആപ് നല്‍കിയേക്കും. മറ്റ് ടെക്നോളജി കമ്പനികളെ പോലെ, തങ്ങളും, എല്ലാവര്‍ഷവും ഏറ്റവും കുറച്ചുപേര്‍ ഉപയോഗിക്കുന്ന ഡിവൈറുകളും സോഫ്റ്റ്വെയറുകളും ഏതൊക്കെയാണെന്ന് കണ്ടെത്തിയാണ് അവക്കുള്ള പിന്തുണ നിര്‍ത്തലാക്കുന്നതെന്ന് വാട്സ്‌ആപ് പറയുന്നു.