വ്യാജ വാട്സ്‌ആപ് അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ടു ; ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ പണം തട്ടിപ്പ് ; ഒടുവിൽ ഓണ്‍ലൈൻ തട്ടിപ്പു വീരൻ കുടിങ്ങിയത് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ വാട്സ്‌ആപ് അക്കൗണ്ട്. ചീഫ് ജസ്റ്റിസിന്റെ പ്രൊഫൈല്‍ ചിത്രത്തോടെയുള്ള വാട്സ്‌ആപ് നമ്പറില്‍ നിന്നാണ് പണം ആവശ്യപ്പെട്ട് അഭിഭാഷകന് വാട്സ്‌ആപ് സന്ദേശം ലഭിച്ചത്.

നാല്പതിനായിരം രൂപയാണ് അഭിഭാഷകനില്‍ നിന്നും ആവശ്യപെട്ടത്. തന്റെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് പണം ഒരു മണിക്കൂറിനകം തിരികെ നല്‍കുമെന്നും മെസേജുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെയെങ്കിലും നേരിട്ട് അയച്ചാല്‍ പണം കൊടുത്തയക്കാമെന്ന് അഭിഭാഷകൻ മറുപടി നല്‍കിയതോടെ ഓണ്‍ലൈൻ തട്ടിപ്പുകാരൻ പ്രൊഫൈല്‍ മാറ്റി.