video
play-sharp-fill
വാട്‌സപ്പ് വഴി ഇനി പണവും അയക്കാം ; ഡിജിറ്റൽ പെയ്‌മെന്റ് സേവനം ആരംഭിക്കാൻ എൻ.പി.സി.ഐ അനുമതി നൽകി

വാട്‌സപ്പ് വഴി ഇനി പണവും അയക്കാം ; ഡിജിറ്റൽ പെയ്‌മെന്റ് സേവനം ആരംഭിക്കാൻ എൻ.പി.സി.ഐ അനുമതി നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാട്‌സപ്പ് വഴി ഇനി പണമിടപാടും നടത്താം. ഇന്ത്യയിൽ വാട്‌സപ്പ്് ഡി ജിറ്റൽ പേമെന്റ് സേവനം ആരംഭിക്കാൻ നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. ഘട്ടം ഘട്ടമായിട്ടായിരിക്കും ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് അനുമതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒരു കോടിയാളുകളിലേക്ക് പേമെന്റ് സേവനം എത്തിക്കും.

ഉപയോക്താക്കളുടെ പണമിടപാട് വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റേയും എൻപിസിഐയുടേയും വ്യവസ്ഥകൾ വാട്‌സപ്പ് അംഗീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ മടികാണിച്ചതോടെയാണ് വാട്‌സപ്പ് പേമെന്റ് സേവനത്തിന് അനുമതി ലഭിക്കാൻ വൈകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സപ്പ് വഴി ഈ സൗകര്യം എത്തുന്നതോടെ ഒരുപക്ഷെ ഡിജിറ്റൽ പണമിടപാട് രംഗത്ത് ഏറ്റവും ഉപയോക്താക്കളുള്ള സേവനമായി വാട്‌സപ്പ് മാറിയേക്കും. ഇന്ത്യയിൽ തന്നെ നാൽപത് കോടി ഉപയോക്താക്കൾ വാടസ്ആപ്പിനുണ്ട്.

യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ് അഥവാ യുപിഐ പണമിടപാടുകൾ വാട്‌സാപ്പ് വഴി നടത്താനാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിച്ച് പണമിടപാട് നടത്താം. രണ്ട് വർഷം മുൻപ്് ഐസിഐസിയുമായി സഹകരിച്ച് വാട്‌സപ്പ് നേരത്തെ തന്നെ വാട്‌സാപ്പ് പേയുടെ ട്രയൽ റൺ ആരംഭിച്ചിരുന്നു.പത്ത് ലക്ഷത്തോളം ഉപയോക്താക്കളാണ് നിലവിൽ വാട്‌സപ്പ് പേയ്ക്ക് ഉള്ളത്.നിലവിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ ഗൂഗിൾ പേ ആണ്. എന്നാൽ വാട്‌സാപ്പിനുള്ള അത്രയും ഉപയോക്താക്കൾ ഈ സേവനങ്ങൾക്കില്ല.