
ജോൺ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം ‘മൈക്ക്’ ചിത്രത്തിന്‍റെ പ്രമോഷനായി മൽസരവുമായി അണിയറപ്രവർത്തകർ. ‘ട്രാവൽ വിത്ത് മൈക്ക്’ എന്ന മത്സരത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ യാത്രയെക്കുറിച്ച് നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാം. മത്സരത്തിലെ വിജയികൾക്ക് മൈക്കിന്‍റെ ടീമിനെ കാണാനുള്ള അവസരവും സർപ്രൈസും ലഭിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.
മൈക്കിന്‍റെ ഔദ്യോഗിക പേജ് ഹാഷ് ടാഗ് ഉപയോഗിച്ച് ഫോട്ടോകളോ വീഡിയോകളോ ടാഗ് ചെയ്യുക, അല്ലെങ്കിൽ യാത്രയുടെ ഓർമ്മ ഒരു കമന്‍റായി പോസ്റ്റു ചെയ്യുക. എൻട്രികൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, പ്രകാശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലെത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group