play-sharp-fill
വാട്‌സ്‌ആപ്പിനും ഇന്‍സ്റ്റഗ്രാമിനും പുതിയൊരു  എതിരാളിയോ? വേറെ ലവൽ ചാറ്റിങ് അപ്ഡേഷൻ ഫീച്ചറുകളുമായി ഗൂഗിൾ ചാറ്റ്

വാട്‌സ്‌ആപ്പിനും ഇന്‍സ്റ്റഗ്രാമിനും പുതിയൊരു എതിരാളിയോ? വേറെ ലവൽ ചാറ്റിങ് അപ്ഡേഷൻ ഫീച്ചറുകളുമായി ഗൂഗിൾ ചാറ്റ്

 

ഗൂഗിളിന്റെ ഹാങ് ഔട്ടിനു പകരം എത്തിയവനാണ് ഗൂഗിൾ ചാറ്റ്, വാട്ട്സ് ആപ്പിനോടും ഇൻസ്റ്റഗ്രാമിനോടും ഏറ്റുമുട്ടാനായി  ഗൂഗിൾ ചാറ്റ്   തയ്യാറെടുക്കുകയാണ്.

സോഷ്യല്‍ മീഡിയ വിപണി പിടിക്കാന്‍ തന്നെയാണ് ഗൂഗിള്‍ ഈ പുത്തന്‍ സംഭവത്തെ രംഗത്തിറക്കിയത്. നിരവധി ഫീച്ചറുകള്‍ തുടരെ ഗൂഗിള്‍ ചാറ്റില്‍ വരാന്‍ പോകുന്നത്. വാട്‌സ്‌ആപ്പ് ആയിരിക്കും ഈ പുത്തന്‍ ആപ്പിന്റെ ഏറ്റവും വലിയ എതിരാളി. വാട്‌സ്‌ആപ്പിന് സമാനമായി ഇപ്പോള്‍ ഗൂഗിള്‍ ചാറ്റ് ചാനലുകളുടെ ഓപ്ഷനാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

വാട്സ് അപ്പ് ചാനലുകളിലെ പോലെ ബ്രോഡ്കാസ്റ്റ് കമ്മ്യൂണിക്കേഷൻ ഗൂഗിൾ ചാറ്റിൽ ഉണ്ടാവില്ല. എന്നാൽ ഇത് അധികക്കാലം തുടരാനും സാധ്യതയില്ല. കാലക്രമണ മാറ്റങ്ങൾ മാറ്റങ്ങൾ വന്ന് കൊണ്ടേയിരിക്കും പുത്തൻ തലമുറയ്ക്ക് ആകർഷകമാക്കുന്ന രീതിയിൽ  നിരവധി ഫീച്ചറുകളാണ് ഗൂഗിൾ ചാറ്റിൽ വരാൻ പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ചാറ്റുകള്‍ ആരംഭിക്കാൻ  സഹായിക്കുന്ന ഫീച്ചറാണിത്. കോളാബറേഷന്‍ എന്ന വരാനിരിക്കുന്ന ഓപ്ഷന്‍ വഴി ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് അടക്കം സാധ്യമാകും.മെസേജുകള്‍ പോസ്റ്റ് ചെയ്യാനും, അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യാനും അനൗണ്‍സ്‌മെന്റ് എന്ന പുതിയ ഫീച്ചര്‍ വഴി സാധിക്കും. ബ്രോഡ്കാസ്റ്റ് കൃത്യമായി നടക്കാന്‍ ഇവ സഹായിക്കും. വാട്‌സ്‌ആപ്പ് ചാനലുകളെ പോലെ തന്നെയായിരിക്കും ഗൂഗിള്‍ ചാറ്റിലെയും ചാനലുകള്‍. ഇത് കൂടാതെ തന്നെ പുതിയ നിരവധി  അപ്‌ഡേറ്റുകളാണ് ഗൂഗിള്‍ ചാറ്റില്‍ വരാൻ പോവുന്നത്.

വാട്ട്സ് ആപ്പും, ഇൻസ്റ്റഗ്രാമും അടക്കുള്ള ആപ്പുകൾക്ക് പുതിയ എതിരാളിയാണ് ഗൂഗിൾ ചാറ്റ്. ഗൂഗളിന്റെ ഈ പുതിയ ഐറ്റം വിജയിച്ചാൽ ഇതുവരെ കാണാതതിൽ പുതിയൊരു നേട്ടമായിരിക്കും എന്നതിൽ സംശയമില്ല.

പുതിയ വരുന്ന ഈ ഫീച്ചറിലൂടെ ഗൂഗിൾ മീറ്റ്, ജി-മെയിൽ, ജി-മെയിൽ ചാറ്റ് എന്നിങ്ങനെ ഹാൻഡിൽ ചെയ്യാൻ എളുപ്പമാവും. വാട്സ് ആപ്പ്  മിനിമെയ്സ് ചെയ്ത് മറ്റൊരു ആപ്പിലേക്ക് പോവേണ്ടതായിട്ടുള്ള ആവശ്യം വരുന്നില്ല. എത്രത്തോളം ചാറ്റുകൾ മെച്ചപ്പെടുത്താൻ കഴിയുമോ  അത്രയും മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഗൂഗിൾ. ഇത്കൂടാതെ ഡോക്‌സ് ആന്‍ഡ് ഷീറ്റ്‌സിലെ പുതിയൊരു ഫീച്ചറും ഗൂഗിള്‍ നേരത്തെ പരിചയപ്പെടുത്തുട്ടുണ്ട്.