കനത്ത മഴ; ചിങ്ങവനത്ത് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയെത്തുടര്‍ന്നു ചിങ്ങവനത്തു വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. ചിങ്ങവനം ആക്കളത്തില്‍ എ.ആര്‍. സജീവിന്റെ വീട്ടിലെ കിണറാണ്‌ ഇടിഞ്ഞത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണു സംഭവം. കിണര്‍ ഇടിയുന്നതിന്റെ ശബ്‌ദം കേട്ടിരുന്നെങ്കിലും പുലര്‍ച്ചെയാണു വീട്ടുകാര്‍ കിണര്‍ ഇടിഞ്ഞു പോയത്‌ അറിഞ്ഞത്‌.

കിണറിന്റെ മേല്‍ക്കെട്ട്‌, കിണറിന്റെ ഇരുമ്പു കമ്പികൊണ്ടു നിര്‍മ്മിച്ച മേല്‍കവര്‍ ഉള്‍പ്പെടെ കിണറിനുള്ളിലെ കരിങ്കല്‍ കെട്ടു വരെയാണ്‌ ഇടിഞ്ഞു താഴ്‌ന്നു പോയത്‌. വീട്‌ സ്‌ഥിതി ചെയ്യുന്നതില്‍ നിന്നും അഞ്ചു മീറ്റര്‍ മാറിയാണു കിണര്‍ സ്‌ഥിതി ചെയ്‌തിരുന്നത്‌. അതിനാല്‍ മറ്റ്‌ അപകടങ്ങള്‍ ഇല്ലായെന്നു സമീപവാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group