video
play-sharp-fill

ഒരു രാത്രികൊണ്ട് വീടിന്റെ മുറ്റത്തെ കിണര്‍ കുളമായി ; കുഴിയില്‍ വീഴാതെ രക്ഷപ്പെട്ട് ഗൃഹനാഥൻ ; കിണര്‍ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ക്ക് കുടിവെള്ളവും തടസപ്പെട്ടു

ഒരു രാത്രികൊണ്ട് വീടിന്റെ മുറ്റത്തെ കിണര്‍ കുളമായി ; കുഴിയില്‍ വീഴാതെ രക്ഷപ്പെട്ട് ഗൃഹനാഥൻ ; കിണര്‍ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ക്ക് കുടിവെള്ളവും തടസപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

എടത്വ: ഒരു രാത്രികൊണ്ട് വീടിന്റെ മുറ്റത്തെ കിണര്‍ കുളമായി. എടത്വ പാണ്ടങ്കരി പാലപ്പറമ്ബില്‍ വാലയില്‍ പുത്തൻപറമ്പില്‍ പരേതനായ തങ്കച്ചന്റെ വീടിനു മുന്നിലുള്ള കിണര്‍ പൂര്‍ണമായും ഭൂമിക്കടിയിലായി.

വീടിനോടു ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ നിലവില്‍ താമസിക്കുന്നത് ശശി പനയ്ക്കത്തറ എന്ന ആളും കുടുംബവുമാണ്. ശശി പുലര്‍ച്ചെ എണീറ്റ് മുറ്റത്തേക്കിറങ്ങുന്ന ആളാണ്. എന്നാല്‍ ഇന്നലെ താമസിച്ചതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറ്റത്ത് നിന്ന് അഞ്ച് അടിയോളം മുകളിലേക്ക് ഉയര്‍ന്നു നിന്നതാണ് കിണര്‍. അതു മുഴുവനും ഭൂമിക്കടിയിലേക്ക് താഴുകയാണ് ചെയ്തത്. ഇതില്‍ നിന്ന് മോട്ടര്‍ ഉപയോഗിച്ച്‌ ടാങ്കില്‍ വെള്ളം നിറച്ചാണ് ഉപയോഗിച്ചിരുന്നത്.

കിണര്‍ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ക്ക് കുടിവെള്ളവും തടസപ്പെട്ടിരിക്കുകയാണ്. കിണര്‍ താഴ്ന്നെങ്കിലും സമീപത്തെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.