സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ്. തുക അനുവദിച്ച് വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.
Third Eye News Live
0