35 വര്‍ഷത്തെ സ്നേഹവും ആത്മബന്ധവും…! ജപ്പാനില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച്‌ സൂപ്പര്‍താരം; ചിതങ്ങള്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍; ആശംസകളോടെ സിനിമാലോകം…..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ജപ്പാൻ: ജപ്പാനില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച്‌ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെയും സുചിത്രയുടെയും 35ാം വിവാഹവാര്‍ഷികാഘോഷമാണ് ജപ്പാനില്‍ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ വിത്ത് ലൗ എന്ന കാപ്ഷനോടെയാണ് ഭാര്യ സുചിത്രയ്ക്ക് കേക്കു നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്.

35 വര്‍ഷത്തെ സ്നേഹവും ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ പറയുന്നു.

1988ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാലും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനിലേക്ക് പോയത്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ ആണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം.