video
play-sharp-fill

സംസ്ഥാനത്ത് കനത്ത മഴ ; മലങ്കര ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു, കരിപ്പൂരിൽ 3 വിമാനങ്ങൾ റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴ ; മലങ്കര ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു, കരിപ്പൂരിൽ 3 വിമാനങ്ങൾ റദ്ദാക്കി

Spread the love

സംസ്ഥാനത്ത്  മഴ കനക്കും. ആലപ്പുഴ മുതല്‍ വയനാട് വരെ ഒമ്ബതുജില്ലകളില്‍ അതിശക്തമായ മഴയ്ക്കുസാധ്യത.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്. മലയോരമേഖലകളില്‍ ജാഗ്രതാനിർദേശമുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

കോഴിക്കോട് അന്താരാഷ്ട്രാവിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ പ്രതികൂലകാലാവസ്ഥയെത്തുടർന്ന് വൈകുകയാണ്. എയർഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, മസ്കറ്റ് വിമാനങ്ങളാണ് വൈകുന്നത്. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയർത്തി. ഇതേത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോർട്ടുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിനോദ് കുമാർ (38) ആണ് മരിച്ചത്. ചൂണ്ടിയിടാൻ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ  വിനോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് മോട്ടോർസെറ്റുകള്‍ എത്തിച്ച്‌ രാത്രിയോടെതന്നെ വെള്ളം പമ്ബുചെയ്തുകളഞ്ഞു.

പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകർന്നുവീണു. മരങ്ങള്‍ വീടിനുമുകളിലേക്ക് വീണ് വീട് തകർന്ന് ഒരാള്‍ക്കുപരിക്കേറ്റു. കോഴിക്കോട് സായ്കേന്ദ്രത്തിലും വെള്ളം കയറി.

കൊച്ചിയില്‍ താഴ്ന പ്രദേശങ്ങളില്‍ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങള്‍ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്.ആർ.എം. റോഡ്, ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂർ ആസാദ് റോഡ്, പാലാരിവട്ടം, എം.ജി. റോഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം, കാക്കനാട് ഇൻഫോപാർക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിന് കുറവുണ്ട്.

തിരുവനന്തപുരത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. തൃശ്ശൂർ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്.