അമ്മയുടെ ചോര ഊറ്റികുടിച്ച് വളരാമെന്ന് ഡബ്ല്യു സി സി കരുതേണ്ട: ബാബുരാജ്; ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മോഹൻലാൽ

അമ്മയുടെ ചോര ഊറ്റികുടിച്ച് വളരാമെന്ന് ഡബ്ല്യു സി സി കരുതേണ്ട: ബാബുരാജ്; ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ

കൊച്ചി: അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്ന് നടൻ ബാബുരാജ്. അതേമയം, ഡബ്ല്യൂസിസിയക്ക് വിശദീകരണവുമായി അമ്മ സംഘടന വാർത്താ സമ്മേളനം വിളിച്ചു ചേർത്ത യോഗത്തിലാണ് ബാബുരാജിന്റെ പ്രതികരണം. ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. താൻ പ്രസിഡന്റ് ആയതിനു ശേഷം വന്ന വിഷയമായിരുന്നു ദിലീപിന്റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും ദിലീപിനോട് താൻ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാർ മാപ്പു പറയേണ്ടതില്ല എന്നാൽ, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ നൽകണം. അമ്മയുടെ അവയ്ലബിൾ എക്സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് അമ്മ ഭാരവാഹികൾ എല്ലാവരും സംസാരിച്ചത്. 3 നടിമാർ സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും അമ്മ പറഞ്ഞു. ജനറൽ ബോഡിയുടെതാണ് അന്തിമ തീരുമാനങ്ങളെന്നും വ്യക്തിപരമായി അവർ തിരിച്ചു വരുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
A

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group