
മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരു മരണം. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


