വയനാട് ടൗൺഷിപ്പ് വീട് നിർമ്മാണം; ഫെയ്‌സ് വണ്ണിലെ 178 വീടുകളിൽ താമസയോഗ്യമായത് 40 വീടുകള്‍; അനിശ്ചിതത്വം തുടരുന്നു

Spread the love

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ നിർമ്മാണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഫെയ്‌സ് വണ്ണിലെ 178 വീടുകളിൽ താമസയോഗ്യമായത് 40 വീടുകള്‍ മാത്രം.

video
play-sharp-fill

ടൌണ്‍ഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേർക്കുള്ള ഒമ്പതിനായിരം രൂപ സഹായവും മുടങ്ങി. ദുരന്തബാധിതർക്കുള്ള ഫുഡ് കൂപ്പണും ഇതുവരെ ലഭിച്ചില്ല

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി നൂറ് വീട് വാഗാദാനം ചെയ്ത കോണ്‍ഗ്രസ് ഭൂമിയില്‍ ഒരു പണിയും തുടങ്ങാത്ത സാഹചര്യത്തില്‍ സിപിഎം വിമർശനം കടുപ്പിക്കുകയാണ്. പിരിച്ചെടുത്ത പണം എത്രയെന്ന് വെളിപ്പെടുത്താത്തില്‍ ദുരൂഹത കൂടി ആരോപിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം പണത്തിന്‍റെ കണക്ക് പുറത്ത് വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് അക്കൗണ്ടുകള്‍ വഴിയായി അഞ്ച് കോടി 38 ലക്ഷമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്ന് സണ്ണിജോസഫ് പറഞ്ഞു. പദ്ധതിക്കായി ഭൂമി വാങ്ങിയതിന് ആറ് കോടി പതിനെട്ട് ലക്ഷം ചെലവായി. പിരിച്ചെടുത്തതില്‍ കൂടുതല്‍ തുക വന്നതിനാല്‍ 97 ലക്ഷം രൂപ പാര്‍ട്ടി അധികമായി നല്‍കിയെന്നും കെപിസിസി പ്രസി‍ഡന്‍റ് പറഞ്ഞു കോണ്‍ഗ്രസിന്‍റെ ഭൂമിയില്‍ മാതൃക വീടിന്‍റെ നിര്‍മാണം തുടങ്ങാനുള്ള അനുമതി ലഭിച്ചു. എന്നാല്‍ വീട് നിര്‍മാണം എന്ന് തുടങ്ങുമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.