video
play-sharp-fill

വീണ്ടും പുലിയിറങ്ങി;പുലിപ്പേടിയിൽ വയനാട് മേപ്പാടി, പുലിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലുറച്ച് പ്രദേശവാസികൾ.

വീണ്ടും പുലിയിറങ്ങി;പുലിപ്പേടിയിൽ വയനാട് മേപ്പാടി, പുലിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലുറച്ച് പ്രദേശവാസികൾ.

Spread the love

സ്വന്തം ലേഖിക

സുല്‍ത്താൻബത്തേരി:വയനാട് മേപ്പാടി ചുളിക്കയില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. ഭീതിയിൽ പ്രദേശവാസികൾ.തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് നിരവധി തവണ പുലിയെ പ്രദേശ വാസികള്‍ കണ്ടിരുന്നു.

പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് പുലി പിടികൂടിയത്.കൂടുകളും ക്യാമറകളും സ്ഥാപിച്ച്‌ ഉടൻ പുലിയെ പിടികൂടിയില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചുളിക്ക ഫാക്ടറിക്ക് സമീപം എത്തിയ പുലി പ്രദേശവാസിയായ കൊളമ്ബൻ ഷഹീറിന്റെ പശുവിനെ കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ പത്തിലധികം വളര്‍ത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്.