
വയനാട്: പ്രണയംനടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ലക്ഷ്മി നാരായണൻ (19), വയനാട് കക്കവയാൽ സ്വദേശി അഫ്സൽ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് നിന്നും പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപ് ലഹരികേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.