
വയനാട്ടിൽ ഭൂചലനമോ? എടയ്ക്കൽ മലയിൽ നിന്നും അസാധാരണ ശബ്ദം, പ്രദേശവാസികൾ പരിഭ്രാന്തിയിൽ
അമ്പലവയൽ: വയനാട് അമ്പലവായൽ മലയുടെ ഭാഗത്ത് അസാധാരണമായ മുഴക്കം. വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. ഭൂചലനമെന്ന് സംശയം പ്രകടിപ്പിച്ച് പ്രദേശവാസികൾ.
അസാധാരണമായ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അമ്പലവയൽ പിണങ്ങോട്, കുറിച്യർ മല, നെന്മേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മുഴക്കം കേട്ടത്. സമീപത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി.
ആദ്യമായിട്ടാണ് ഈ പ്രദേശത്തു നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. സംഭവത്തിൽ ജനങ്ങൾ ആശങ്കയിലും ഭീതിയിലുമാണ്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0