അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം; ഭാര്യയ്ക്ക് ജോലി; മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കും

Spread the love

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ അടിയന്തരമായി നല്‍കാൻ തീരുമാനം.

video
play-sharp-fill

അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലി നല്‍കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. നഷ്ടപരിഹാരത്തുക തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കൈമാറും.

50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 40 ലക്ഷം കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ശുപാർശ നല്‍കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജീഷിന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാദ്ധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സർക്കാർ തലത്തില്‍ അനുകൂല പരിഗണന നല്‍കും.