video
play-sharp-fill

ദയവായി ഇങ്ങനെ ഇവരെ സഹായിക്കരുതേ; ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകിയത് കീറിയ അടിവസ്ത്രം

ദയവായി ഇങ്ങനെ ഇവരെ സഹായിക്കരുതേ; ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകിയത് കീറിയ അടിവസ്ത്രം

Spread the love

സ്വന്തം ലേഖകൻ

വയനാട്: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിച്ചു കൊടുത്തും ചില മാന്യന്മാർ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം കിട്ടിയ തുണികെട്ടിലാണ് കീറിയ അടിവസ്ത്രം ലഭിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും മറ്റുള്ളവരെപ്പോലെ മാന്യതയും അന്തസ്സും ഉള്ളവരാണ്. സഹായിച്ചില്ലെങ്കിലും അവരെ അപമാനിക്കരുത്. വീട്ടിൽ ഉപയോഗ ശൂന്യമായ തുണികൾ കളയാനുള്ള ഇടമായി ദുരിതാശ്വസ കേന്ദ്രങ്ങളെ ചിലർ കാണുന്നുവെന്ന കാര്യം നേരത്തെയും പലരും സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്ന വളണ്ടിയർമാരിൽ പലരും നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എൻ. പ്രശാന്തിനെപ്പോലുള്ളവർ ഇത് ശ്രദ്ധയിൽപ്പെടുത്തി ചില മുന്നറിയിപ്പുകളും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘1) വീട്ടിൽ കളയാൻ/ഒഴിവാക്കാൻ വെച്ച വസ്തുക്കൾ തള്ളാനുള്ള സ്ഥലമായി ദുരിതാശ്വാസ ക്യാമ്പിനെ കാണരുത്.

2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങൾ കൊടുത്ത് സഹായിക്കരുത്.

3) പെട്ടെന്ന് കേടാവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ നൽകരുത്.

4) നാളെ ആര് എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്. എന്നായിരുന്നു പ്രശാന്ത് നായരുടെ കുറിപ്പ്.