
രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ അഭ്യാസപ്രകടനം; ആംബുലൻസ് വൈകിയത് ഒരു മണിക്കൂറോളം; സ്കൂട്ടർ യാത്രക്കാരനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്; സ്കൂട്ടറിന്റെ ആർസി ബുക്കും യുവാവിന്റെ ലൈസൻസും കസ്റ്റഡിയിൽ എടുത്തു
വയനാട് : ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആംബുലൻസിന് തടസം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു.
സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടി ഓ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർ സി ബുക്കും കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിക്കുകയായിരുന്നു സ്കൂട്ടർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടിയെന്ന് പരാാതി ലഭിച്ചു. ഇത് മൂലം ഒരു മണിക്കൂറോളം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു.
Third Eye News Live
0