
മാനന്തവാടി: കഴിഞ്ഞ ഒരാഴചക്കിടെ വയനാട്ടിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ്. നവംബര്‍ ആദ്യവാരം മുതല്‍ തന്നെ ജില്ലയില്‍ കനത്ത മഞ്ഞായിരുന്നു.ഇതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവുകൂടി. അവധി ദിവസങ്ങളിലെല്ലാം വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണുണ്ടായത്,
ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില 19 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയ താപനില 26 മുതല്‍ 27 വരെയുമായിരുന്നു.
എന്നാല്‍ ആദ്യ ആഴ്ച്ച പിന്നിടുമ്പോള്‍ അതി ശൈത്യമാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ കുറഞ്ഞ 11 ഡിഗ്രീ സെല്‍ഷ്യസ് വരെ എത്തിയപ്പോള്‍ കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബറില്‍ ഇത് യഥാക്രമം 29 മുതല്‍ 12 ആയിരുന്നു.സൂര്യന്‍ അസ്തമിക്കുന്നതൊടെ ആരംഭിക്കുന്ന ശൈത്യം സൂര്യന്‍ ഉദിച്ചുയര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വെയിലിന് ചൂട് പിടിക്കുന്നത്. സൂര്യന്‍ ഉദിച്ച് തുടങ്ങുന്നതൊടെ ജലാശയങ്ങളില്‍ നിന്ന് നിരാവി മന്ദഗതിയില്‍ നീങ്ങുന്നത് മനോഹര കാഴ്ചയാണ്.
എന്നാല്‍ ഇതൊന്നും ഒരു തണുപ്പല്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും തണുപ്പിന്റെ കാഠിന്യം കൂടുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. അതി ശൈത്യം ആരംഭിച്ചതൊടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പിളി വില്‍പ്പനക്കാരും ജില്ലയില്‍ സജീവമായിട്ടുണ്ട്.







