വയനാട് മാനന്തവാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ടെറസിന് മുകളില്‍ നിന്നും താഴെ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ടെറസ് നനയ്ക്കുന്നതിനിടെ മുകളിൽ നിന്നും കാല് തെറ്റി വീഴുകയായിരുന്നു
സ്വന്തം ലേഖകൻ
മാനന്തവാടി: നിര്‍മാണത്തിലിരുന്ന വീട് നനക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണന്ത്യം. അപ്പപ്പാറ അരമംഗലം മഠത്തില്‍ വീട്ടില്‍ കൗസല്യ(65)യാണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പം ടെറസിന് മുകളില്‍ നനക്കാന്‍ കയറിയ കൗസല്യ കാല് തെറ്റി താഴെ വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍. മക്കള്‍: ബിന്ദു, സിന്ധു, സതീഷ്, ബിനീഷ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Third Eye News Live
0