video
play-sharp-fill

കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ നീ എവിടെയാണ്..! സർക്കാർ ജോലി വിളിക്കുമ്പോൾ ഫാത്തിമ അദൃശ്യ

കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ നീ എവിടെയാണ്..! സർക്കാർ ജോലി വിളിക്കുമ്പോൾ ഫാത്തിമ അദൃശ്യ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ, നീ എവിടെയാണ്..! കോട്ടയത്തെ എല്ലാ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ കറങ്ങുന്നത് ഫാത്തിമയെ തേടിയുള്ള സന്ദേശമാണ്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ പി.എ ഫാത്തിമ എന്ന പെൺകുട്ടിയുടെ വിലാസത്തോടു കൂടിയുള്ള പി.എസ്.സിയുടെ കോൾ ലെറ്ററാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.


കാഞ്ഞിരപ്പള്ളി സ്വദേശിയായ ഫാത്തിമ ഇപ്പോൾ ഇവിടെയല്ല താമസമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇവിടുത്തെ പോസ്‌റ്റോഫിൽ നിന്നുള്ള ആരോ ആണ് ഫാത്തിമയുടെ കയ്യിൽ പി.എസ്.സിയുടെ കോൾ ലെറ്റർ ലഭിക്കണമെന്ന ഉദ്ദേശത്തോടെ, കോൾ ലെറ്ററിന്റെ ചിത്രം പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. കാഞ്ഞിരപ്പള്ളിയിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഇവർ സ്ഥലം മാറി പോയതാണെന്നും, അതുകൊണ്ടാണ് ഈ കോൾ ലെറ്റർ ഇപ്പോൾ ലഭിക്കാത്തതെന്നും മറ്റൊരു വാദവുമുണ്ട്.
ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വ്യാപകമായി ഫാത്തിമയുടെ പേരിൽ സന്ദേശം പ്രചരിക്കുന്നത്. യഥാർത്ഥ ഫാത്തിമയുടെ കയ്യിൽ കോൾ ലെറ്റർ ലഭിക്കും വരെ പ്രചരിപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ ആവശ്യം. എന്തായാലും ഒരാളുടെ ജോലിയ്ക്ക് വേണ്ടി ആവേശത്തോടെ തന്നെ കോട്ടയത്തെ സാധാരണക്കാർ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, ഫാത്തിമയും സർക്കാർ ജോലിയും ഉള്ളത് തന്നെയാണോ എന്ന സംശയവും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group