
തണ്ണിമത്തൻ പ്രിയരാണോ നിങ്ങൾ? കഴിക്കുമ്പോള്‍ നിങ്ങള്‍ അതിൻ്റെ വിത്ത് കളയാറാണോ പതിവ്? എന്നാല്‍ ഇനി അത് വേണ്ട; തണ്ണിമത്തന് മാത്രമല്ല അതിൻ്റെ വിത്തിനും ഗുണങ്ങള്‍ ഏറെയാണ്
കോട്ടയം: ജലാംശം ധാരാളം അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ വേനല്‍ക്കാലത്ത് സുലഭമാണ്.
ജ്യൂസ് തയ്യാറാക്കിയും അല്ലാതെയും ഇവ കഴിക്കുമ്പോള്‍ നിങ്ങള്‍ അതിൻ്റെ വിത്ത് കളയാറാണോ പതിവ്? എന്നാല്‍ ആ ഇത്തിരി കുഞ്ഞൻമാരുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.
പ്രതിരോധ ശേഷി, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തൻ തണ്ണിമത്തൻ്റെ വിത്തുകളും സൂക്ഷിക്കാം. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാഘാതം ഒഴിവാക്കുന്നതിനും പ്രധാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ണിമത്തൻ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു. തണ്ണിമത്തൻ വിത്തുകളില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകളില്‍ കാണപ്പെടുന്ന നാരുകളും അപൂരിത കൊഴുപ്പുകളും ദഹന ആരോഗ്യം വർധിപ്പിക്കുകയും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു പുറമെ പേശികളെ ശക്തിപ്പെടുത്തുന്നതിനും തണ്ണിമത്തൻ വിത്ത് സഹായകരമാണ്. തണ്ണിമത്തൻ വിത്തില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയത്തിൻ്റെ പ്രവർത്തനവും രക്ത സമ്മർദ്ദവും മെച്ചപ്പെടുത്തും.
സ്മൂത്തി, പുഡ്ഡിംഗ് എന്നിവയില്‍ ചേർത്ത് തണ്ണിമത്തൻ വിത്ത് കഴിക്കാം. ഫ്രീപിക്
തണ്ണിമത്തൻ വിത്തുകള്‍ കഴിക്കുന്നത് ദഹനം വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും. ഇതില്‍ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീനുകള്‍, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്ബ് എന്നിവ മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്.
തണ്ണിമത്തൻ വിത്തുകള്‍ ചർമ്മത്തിന് ആരോഗ്യകരമായ ലഘുഭക്ഷണമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മുഖക്കുരു കൂടാതെ അകാല വാർധക്യത്തിൻ്റെ ചെറുത്തു നിർത്തുന്നതിന് ഗുണകരമായി പ്രവർത്തിക്കും. തണ്ണിമത്തൻ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.