video
play-sharp-fill

ദാഹമകറ്റാന്‍ മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം;  തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ശരീരത്തിന് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഇവയാണ്…..!

ദാഹമകറ്റാന്‍ മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം; തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ശരീരത്തിന് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഇവയാണ്…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ദാഹമകറ്റാന്‍ മാത്രമല്ല വേനല്‍ക്കാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാണ് തണ്ണിമത്തന്‍.

ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോള്‍ കുറയ്ക്കാനും പുളിച്ച്‌ തികട്ടല്‍ അകറ്റാനും ഒന്നാംതരം പ്രതിവിധിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ണിമത്തനില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര. ഇതിന് പുറമെ ജീവകം സിയും നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ‘ലൈകോപീന്‍” എന്ന ഘടകവും അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യത്തിന്റെ സമ്പന്നശേഖരവുമുണ്ട്
തണ്ണിമത്തനില്‍. ശരീരത്തിലെ ജലാംശം ശരിയായ രീതിയില്‍ നിലനിറുത്താന്‍ ഏറ്റവും മികച്ച ഫലവര്‍ഗമായതിനാല്‍ വേനല്‍ക്കാലത്ത് ധാരാളം കഴിക്കാം.

ജ്യൂസിനേക്കാള്‍ കഷണങ്ങളാക്കി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ലഭിക്കാന്‍ ഉത്തമം .