video
play-sharp-fill
വാട്ടർ ടാങ്കിൽ സിമന്റ് തേക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റു; അപകടത്തിൽപ്പെട്ടവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പരിക്കേറ്റവരുടെ സ്ഥിതി അതീവഗുരുതരം

വാട്ടർ ടാങ്കിൽ സിമന്റ് തേക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റു; അപകടത്തിൽപ്പെട്ടവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; പരിക്കേറ്റവരുടെ സ്ഥിതി അതീവഗുരുതരം

സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ സിമന്റ് പൂശുന്നതിനിടെ 11 കെവി ലൈനിൽ കമ്പി തട്ടി ഷോക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ. അതീവഗുരുതരാവസ്ഥയിലായ ഇരുവരെയും അഗ്നിരക്ഷാസേന രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച വൈകിട്ട് അ്്ഞ്ചു മണിയോടെ ഏറ്റുമാനൂർമാരിയമ്മൻ കോവിലിനു സമീപമായിരുന്നു അപകടം.
ഇവിടെയുള്ള ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിന് സിമന്റ് പൂശുകയായിരുന്നു ബംഗാൾ സ്വദേശികളായ ഇരുവരും. ഇതിനിടെ ഇവിടെ സ്ഥാപിക്കുന്നതിനുള്ള ജി.ഐ പൈപ്പ് ഉയർത്തിയത് ഇതുവഴി കടന്നു പോയ 11 കെവി വൈദ്യുതി ലൈനിൽ തട്ടി. വൈദ്യുതി ലൈനിൽ പൈപ്പ് തട്ടിയതോടെ ഷോക്കേറ്റ പണിക്കാരിൽ ഒരാൾ തെറിച്ച് താഴെവീണു. ഗുരുതരമായി പൊള്ളലേറ്റ് മറ്റൊരാൾ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്നു. വിവരം അറിഞ്ഞ അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി.
തുടർന്ന് താഴെ വീണു കിടക്കുന്നയാളെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വാട്ടർ ടാങ്കിനു മുകളിൽ കുടുങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേനാ അധികൃതർ രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടനില ഇരുവരും തരണം ചെയതിട്ടില്ല. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.