
മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു: ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: മീൻ പിടിക്കുന്നതിനിടെ മോട്ടർ തറയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വെള്ളത്തിൽ വീണ ഗൃഹനാഥൻ മരിച്ചു. കോട്ടയം വേളൂർ കോയിപ്പുറത്ത് ചിറ,കെ ഡി മത്തായി (കുഞ്ഞുമോൻ 58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് കുഞ്ഞുമോനെ രക്ഷിക്കാൻ ശ്രമിക്കാതെ ഓടി രക്ഷപെട്ടതായി പരാതിയുയർന്നു.
ശനിയാഴ്ച വൈകിട്ട് നാലിന് പാറച്ചാൽ പാടശേഖരത്തിലെ മോട്ടോർ തറയിലായിരുന്നു സംഭവം. പാറച്ചാൽ പാടശേഖര കമ്മറ്റിയുടെ മോട്ടോർതറയിലെ തൊഴിലാളിയാണ്. അവിടെയെത്തിയപ്പോൾ മോട്ടറിൽ നിന്നും ഷോക്കേറ്റ് സമീപത്തെ തോട്ടിൽ വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വേളൂർ സി എസ് ഐ പള്ളിയിൽ. ഭാര്യ: ബീന
മക്കൾ. പിൽജ, പിജീഷ്
Third Eye News Live
0