വിലകൂടിയ വാച്ച്‌ ഉപയോഗിക്കാൻ കൊടുത്തു; തിരികെ ചോദിച്ചപ്പോള്‍ മൂക്കിന്റെ പാലമിടിച്ച്‌ തകര്‍ത്തു; യുവാവ് അറസ്റ്റില്‍

Spread the love

കണ്ണൂര്‍: കുറച്ചുനാളത്തേക്ക് ഉപയോഗിക്കാനായി നല്‍കിയ വാച്ച്‌ തിരികെ ചോദിച്ചപ്പോള്‍ യുവാവ് മൂക്കിന്റെ പാലമിടിച്ച്‌ തകര്‍ത്തു.

സംഭവത്തില്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ റിയാസിനെയാണ് ഇയാള്‍ ആക്രമിച്ചത്.

ഇരിക്കൂര്‍ പാമ്പുരുത്തി സ്വദേശി മുഹമ്മദ് ഹുസൈനും നിടുവളളൂരിലെ റിയാസും സുഹൃത്തുക്കളാണ്. മറ്റൊരു സുഹൃത്ത് റിയാസിന് സമ്മാനിച്ചതായിരുന്നു അയ്യായിരം രൂപയോളം വിലയുളള വാച്ച്‌. ഇത് കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാൻ ഹുസൈൻ വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസം മൂന്ന് കഴിഞ്ഞിട്ടും പല തവണ ചോദിച്ചിട്ടും വാച്ച്‌ ഹുസൈൻ തിരിച്ചുകൊടുത്തില്ല. ഒരു അടിപിടിക്കേസിന്‍റെ ഭാഗമായി കണ്ണൂര്‍ കോടതിയില്‍ ഹാജരായി മടങ്ങുമ്ബോള്‍ വാച്ചിനെ ചൊല്ലി ഹുസൈനും റിയാസും വാക്കേറ്റമുണ്ടായി.

ഇരിക്കൂര്‍ ടൗണില്‍ വച്ചായിരുന്നു സംഭവം. ഇത് പിന്നീട് ഉന്തിലും തളളിലുമെത്തി. ഒടുവില്‍ കയ്യിലിടുന്ന സ്റ്റീല്‍ വള കൊണ്ട് ഹുസൈൻ മൂക്കിന് ഇടിച്ചെന്നാണ് റിയാസിന്‍റെ പരാതി.

മൂക്കിന്റെ പാലം തകര്‍ന്ന റിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൂക്കില്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ റിയാസ് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.