play-sharp-fill
അഞ്ചു ഭാഷകളിലായി ആചാരങ്ങളും രീതികളും അറിയാം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി ‘അയ്യൻ’ ആപ്പ് പുറത്ത്

അഞ്ചു ഭാഷകളിലായി ആചാരങ്ങളും രീതികളും അറിയാം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി ‘അയ്യൻ’ ആപ്പ് പുറത്ത്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി മൊബൈല്‍ ആപ്പ്.

തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായം ആകുന്ന തരത്തിലാണ് അയ്യൻ മൊബൈല്‍ ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ആപ്പിന്റെ പ്രകാശനം ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വെച്ച്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ നടത്തി .

പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്ബ-നീലിമല – സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്ബ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫന്‍റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്ത് നിന്ന് അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലുള്‍പെടുത്തിയിട്ടുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇൻസ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്.
കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.