video
play-sharp-fill
ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി രണ്ട് ഫ്‌ളാറ്റുകൾ: മാന്നാനം അമ്മഞ്ചേരി ഹരിതാ ഹോംസും, കെ.സിസി ഹോംസും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളത്തിൽ: പണത്തിന്റെ ഹുങ്കിനു മുന്നിൽ പരാതി മുക്കി അധികൃതർ

ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി രണ്ട് ഫ്‌ളാറ്റുകൾ: മാന്നാനം അമ്മഞ്ചേരി ഹരിതാ ഹോംസും, കെ.സിസി ഹോംസും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ കുടിവെള്ളത്തിൽ: പണത്തിന്റെ ഹുങ്കിനു മുന്നിൽ പരാതി മുക്കി അധികൃതർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കി ദുരന്തം സമ്മാനിച്ച് രണ്ട് ഫ്‌ളാറ്റുകൾ. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കുടിവെള്ളത്തിലേയ്ക്ക് കക്കൂസ് മാലിന്യം അടക്കം കലർത്തുകയാണ് രണ്ട് ഫ്‌ളാറ്റുകൾ. അമ്മഞ്ചേരിയിലെ കെ.സിസി ഹോംസിന്റെ സ്പ്രിംഗ് ഡെയിലും, ഹരിതാ ഹോംസിന്റെ റിച്ച് മൗണ്ട് കോട്ടേജുമാണ് ജനങ്ങൾക്ക് മാലിന്യം വിളമ്പുന്നത്.

 

കോട്ടേജുകളിൽ താമസിക്കുന്ന വൻകിടക്കാരന്റെ മാലിന്യം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാർ ഇതിനെതിരെ പരാതി നൽകിയെങ്കിലും പണം വാരിയെറിഞ്ഞ് ഫ്‌ളാറ്റ് അധികൃതർ പരാതികളെല്ലാം മുക്കി.
കെസിസി ഹോംസ് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ നൽകിയ പരാതി സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. അതിരമ്പുഴ  അമ്മഞ്ചേരി മാന്നാനം റോഡിൽ ലതപ്പടിയിലാണ് കെസിസി ഹോംസിന്റെയും ഹരിത ഹോംസിന്റെയും ഫ്‌ളാറ്റും വില്ലയും ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരയേക്കറോളം പാടശേഖരം നികത്തിയ സ്ഥലത്താണ് ഹരിത ഹോംസും, കെ.സിസി ഹോംസും ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. എട്ടു നിലയിൽ നാൽപത് കുടുംബങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റാണ് കെസിസി ഹോംസ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. നാൽപത് സെന്റ് കണ്ടം
നികത്തിയ സ്ഥലത്ത് ഹരിത ഹോംസ് റിച്ച് മൗണ്ട് കോട്ടേജ് എന്ന പേരിൽ എട്ട് കോട്ടേജുകൾ നിർമ്മിച്ചിട്ടുണ്ട്. മാന്നാനം പഞ്ചായത്തിലെ 16, 17 വാർഡുകളിൽ കൂടി ഒഴുകുന്ന മാന്നാനം കുട്ടോമ്പുറം തോടിന്റെ കൈ തോടായ അമ്മഞ്ചേരി പൂച്ചേരി തോട്ടിലേയ്ക്കാണ് ഈ ഫ്‌ളാറ്റുകൾ തങ്ങളുടെ കക്കൂസ് മാലിന്യം അടക്കം തള്ളിവിടുന്നത്.


കെസിസി ഹോംസിന്റെ മാലിന്യങ്ങൾ തള്ളുന്നതിനു ഓവ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഓവിലൂടെ മലിന ജലം പൂർണമായും തോട്ടിലെ ശുദ്ധമായ ജലത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഹരിത ഹോംസ് ആകട്ടെ കുറച്ചു കൂടി ശാസ്ത്രീയമായാണ് മാലിന്യം തോട്ടിലേയ്ക്ക് തള്ളിയിരിക്കുന്നത്. ഇവരുടെ മതിലിന്റെ ചുവട്ടിലുള്ള സ്ഥലത്ത് കോൺക്രീറ്റ് തറ കെട്ടിയ ശേഷം മാലിന്യം തോട്ടിലേയ്ക്ക് ഒഴുകുന്നത് ആരും കാണാതിരിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതോടെ മാലിന്യം പൂർണമായും തോട്ടിൽ തന്നെ വീഴുന്നുണ്ടെന്ന് ഹരിതാ ഹോംസ് അധികൃതർ ഉറപ്പ് വരുത്തുന്നുണ്ട്. അമ്മഞ്ചേരി പുച്ചേരി തോട്ടിലൂടെ മാലിന്യങ്ങൾ പൂർണമായും തോട്ടിലേയ്ക്ക് ഒഴുകുന്നതോടെ പ്രദേശത്തെ 150 ലേറെ കുടുംബങ്ങളുടെ കിണറുകൾ മലിനമായിരിക്കുകയാണ്. ഈ മാലിന്യങ്ങൾ നിറഞ്ഞ കിണറുകളിൽ എണ്ണപ്പാടയും, അതിരൂക്ഷമായ ദുർഗന്ധവുമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാർ മാന്നാനം പ്രതിഭാനഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയ്ക്കും, അതിരമ്പുഴ ഹെൽത്ത് ഇൻസ്‌പെക്ടർക്കും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഫ്‌ളാറ്റിൽ നിന്നും മാലിന്യം പുറത്തേയ്ക്ക്് ഒഴുകുന്നത് തടയാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഒരാൾ പോലും പ്രദേശത്ത് പരിശോധന നടത്താനോ ഫ്‌ളാറ്റുകൾക്കെതിരെ നോട്ടീസ് നൽകാനോ തയ്യാറായിട്ടില്ല. ഇതേ തുടർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ ഇപ്പോൾ.

ഒരു നാടിനെ മാലിന്യത്തിൽ മുക്കി ഫ്ളാറ്റിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് വച്ചിരിക്കുന്നത് കുടിവെള്ള സ്രോതസിലേയ്ക്ക്: നാട്ടുകാരുടെ പരാതിയ്ക്ക് പുല്ലുവിലകൽപ്പിച്ച് പഞ്ചായത്ത് അധികൃതർ; ഫ്ളാറ്റ് അധികൃതരുടെ കോടിക്കിലുക്കത്തിനു മുന്നിൽ നാട്ടുകാരുടെ ജീവന് പുല്ലുവില; മാലിന്യം മുഴുവൻ നാട്ടുകാരുടെ കുടിവെള്ള സ്രോതസിലേയ്ക്ക് തള്ളി അമ്മഞ്ചേരിയിലെ കെ.സി.സി ഹോംസ് 

https://thirdeyenewslive.com/waste/