play-sharp-fill
ഡ്രൈ ക്ലീനിങ് മേഖലയില്‍  ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന്‍ ഡ്രൈ ക്ലീനേഴ്സ്

ഡ്രൈ ക്ലീനിങ് മേഖലയില്‍  ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന്‍ ഡ്രൈ ക്ലീനേഴ്സ്

സ്വന്തം ലേഖകൻ

കൊച്ചി:  ഡ്രൈക്ലീനിംഗ് മേഖലയില്‍ കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന്‍ ഡ്രൈ ക്ലീനേഴ്സ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് കമ്പനിയുടെ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നത്. 2000ല്‍ തൃശൂരിലെ മുണ്ടൂരില്‍ ആരംഭിച്ച ഡ്രൈ ക്ലീനിംഗ്  സേവനം നിലവില്‍ നാല് ജില്ലകളില്‍ ലഭ്യമാണ്. 2021 ഏപ്രില്‍ മുതല്‍  സേവനം  കേരളം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി.

അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി 75ല്‍പ്പരം തൊഴിലാളികളുടെ സഹായത്തോടെ ഏറ്റവും നൂതനമായ  രീതികള്‍ ഉപയോഗിച്ചാണ് ബ്ലാക് സ്വാന്‍ ഡ്രൈ ക്ലീനിംഗ് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗപ്പെടുത്തി  ഹോട്ട് വാഷ് ചെയ്തും സ്റ്റീം അയണിംഗ് നടത്തിയും ഓരോ തുണിയും കസ്റ്റമേഴ്സിന് കാണാവുന്ന തരത്തില്‍ പ്രത്യേകം കവറുകളിലാക്കി ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്ക, ഇറ്റലി, ബെല്‍ജിയം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മെഷീനുകളുടെ  സഹായത്താല്‍, കറകള്‍, കളറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ഇറക്കുമതി ചെയ്ത കെമിക്കലുകള്‍ ഉപയോഗിച്ച് സ്പോട്ടിങ് മെഷീനുകളുടെ സഹായത്തോടെയുള്ള പ്രത്യേക പരിചരണവും ബ്ലാക്ക് സ്വാന്‍ ഉറപ്പുനല്‍കുന്നു. കൂടാതെ, വസ്ത്രങ്ങള്‍  കളര്‍ ചെയ്യുക, കീറിയ വസ്ത്രങ്ങള്‍  ഡാര്‍ണ്‍ ചെയ്തുകൊടുക്കുക, സാരി നെറ്റ് ആന്‍ഡ് ഫാള്‍ ഫിക്സിംഗ്, ആല്‍റ്ററേഷന്‍ വര്‍ക്ക്, കാര്‍പെറ്റ്, ബ്ലാങ്കെറ്റ്, ബെഡ്സ്പ്രെഡ്സ്,കര്‍ട്ടന്‍, ഡോള്‍ വാഷിംഗ് ഇങ്ങനെ ഒരേ കുടക്കീഴില്‍   വസ്ത്രങ്ങളുടെ പൂര്‍ണ്ണ സംരക്ഷണവും, പരിചരണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് സ്വാന്‍  സ്വന്തമായി  നിര്‍മ്മിച്ച  മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ ഫ്രീ ഹോം പിക്കപ്പും ഡെലിവറി സര്‍വീസും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.