മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം: കുമളിയിൽ യുവാവിൻ്റെ കൈ വീട്ടമ്മ വെട്ടിമാറ്റി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ഇടുക്കി: കുമളി അണക്കരയിൽ മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അയൽവാസിയായ പ്രതി ജോമോൾ ഒളിവിലാണ്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. പഞ്ചായത്ത് മെമ്പർ ഇടപെട്ട് വിഷയം പരിഹരിക്കാൻ ശ്രമിച്ചിരുന്നു.

ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.