
പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നല്‍കണം ; ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം ; സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യം : ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബ്രഹ്‌മപുരത്തെ മാലിന്യ പ്രശ്‌നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം.
അമികസ് ക്യൂറി റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ ദയനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഗരം ക്ലീന്‍ ആയിരിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് അടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു. ആരെയും പഴിചാരാനുള്ള അവസരമല്ല ഇത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ തീരുമാനം സമയബന്ധിതമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ലോകരാജ്യമായ ശ്രീലങ്കയിലേക്ക് പോയി നോക്കൂ, നഗരങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നത് കാണാം. സിംഗപ്പൂരിലെ മാലിന്യ സംസ്‌കരണം നേരിട്ട് പഠിക്കണം. ഖരമാലിന്യങ്ങളെ ഊര്‍ജ്ജമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു