മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അവസാനിപ്പിച്ച് സർക്കാർ

Spread the love

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അവസാനിപ്പിച്ച് സര്‍ക്കാര്‍. പദ്ധതി പൂര്‍ണമായി അവസാനിപ്പിച്ചതായി ആണ് റിപ്പോർട്ട്.

video
play-sharp-fill

പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലെ പദ്ധതികളാണ് നിര്‍ത്തിയത്.

 

പദ്ധതിക്കുള്ള നീക്കം തുടങ്ങിയത് 2017ലും കരാര്‍ ഒപ്പിട്ടത് 2019 സെപ്തംബറിലുമാണ്.പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തു. ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല. സോണ്ട ഇന്‍ഫ്രാടെക് കമ്പനിയായിരുന്നു കരാര്‍ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെഎസ്‌ഐഡിസി ആയിരുന്നു നോഡല്‍ ഏജന്‍സി. സോണ്ടയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.ബ്രഹ്‌മപുരം തീപിടുത്തത്തിലെ വിവാദ കമ്പനിയായിരുന്നു സോണ്ട.രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് മുന്‍ പരിചയവും ഉണ്ടായിരുന്നില്ല.

 

തുടക്കത്തില്‍ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമായിരുന്നു കേരളത്തിന്റെ ലക്ഷ്യം. വേസ്റ്റ് ടു എനര്‍ജി വന്നതോടെ ബ്രഹ്‌മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി. ഇത് മാലിന്യ നിര്‍മാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി.